ഓര്‍മ്മകള്‍
ഇളംവെയില്‍ വര്‍ന്നു വീഴുംമരച്ചില്ലകള്കിടയിലൂടെ
ഓര്‍മകള്‍ വിടര്‍ത്തും
പഴയകാല സ്മരണകള്‍ തഴുകി
ഇളം കാറ്റ്..........
നിറമുള്ള സ്വപ്നങ്ങല്‍ കാട്ടിയ
വഴികളിലൂടെ പതിയെ ഞാന്‍ നടന്നു
ദൂരമേറേ താണ്ടിയെങ്കിലും
ഈറന്‍ അണിഞ്ഞൊരെന്‍ മിഴികള്‍ തോരുന്നില്ല
അറിയുന്നു ഞാനനെന്‍ സ്വപ്നങ്ങള്‍ തന്‍
നിറം മങ്ങിയതും ചിറകൊടിഞ്ഞതും....
എങ്കിലും ഞാനനെന്‍ യാത്ര തുടര്‍ന്നു.....
ദിനമറിയാതെ ദിക്കറിയതെ....
അകലേക്കു ഇനിയും അങ്ങകലങ്ങളിലേക്ക്.....

nice
ReplyDelete