കോളേജിന്റെ ഓരോ മണല്‍ തരിക്കും പറയുവാന്‍ ഉണ്ട് ഒട്ടേറെ അനുഭവങ്ങള്‍, കഥകള്‍ , ഓര്‍മ്മകള്‍ ...... നമുക്ക് പങ്കു വെക്ക ാം ഗഥകാല സ്മരണകള്‍ ഉണര്‍ത്തുന്ന നമ്മുടെ ഓര്‍മ്മകള്‍ .. ഹ്രദയസ്പര്‍ശിയായ അനുഭവങ്ങള്‍ . പ്രണയം സമ്മാനിച്ച നിമിഷങ്ങള്‍ ... ക്ലാസ്സ് മുറിയുടെ ഇരുണ്ട വെളിച്ചത്തില്‍ നാം എഴുതിയ പ്രണയലേഖനത്തിന്റെ ആ വരികള്‍ ........... നമ്മുടെ പ്രീയപെട്ട അധ്യാപകര്‍ .. എല്ലാം ഉപേക്ഷിച്ചു ഒരുനാള്‍ ആ പടി ഇറങ്ങുമ്പോള്‍ നാം പറയാന്‍ ബാക്കി വച്ചത് .. നമുക്ക് ഇവിടെ ഒത്തു ചേരാം .ആ കാമ്പസിലെ പഴയ ആ വിദ്യാര്‍ത്ഥിആയി
Thursday, 20 December 2012
Monday, 17 December 2012
Friday, 14 December 2012
ആള്‍ ഒഴിഞ്ഞ ക്ലാസ്സ് മുറികള്‍ക്ക് ഒരുപാട് കഥകള്‍ ബാക്കി ഉണ്ടാകും പറയാന്‍ .
സൗഹൃദത്തിന്‍റെ ,വഴക്കിന്‍റെ ,ബഹളത്തിന്‍റെ ,
നിശബ്ദതയുടെ ,ആരും കേള്‍ക്കാതെ പറയുന്ന പ്രണയത്തിന്‍റെ.,
നഷ്ടപെട്ട് പോയ പ്രണയത്തിന്‍റെ ,
അങ്ങനെ ഒരുപാട്... ഒരുപാട്.
ആ ക്ലാസ്സ് മുറികള്‍ പിന്നീട് എപ്പോഴെങ്കിലും കാണുകയാണെങ്കില്‍ മനസ്സില്‍ ആദ്യം തോന്നുക ഒന്നുറക്കെ കരയാനാകും...ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ദിനങ്ങളെ ഓര്‍ത്ത് .
സൗഹൃദത്തിന്‍റെ ,വഴക്കിന്‍റെ ,ബഹളത്തിന്‍റെ ,
നിശബ്ദതയുടെ ,ആരും കേള്‍ക്കാതെ പറയുന്ന പ്രണയത്തിന്‍റെ.,
നഷ്ടപെട്ട് പോയ പ്രണയത്തിന്‍റെ ,
അങ്ങനെ ഒരുപാട്... ഒരുപാട്.
ആ ക്ലാസ്സ് മുറികള്‍ പിന്നീട് എപ്പോഴെങ്കിലും കാണുകയാണെങ്കില്‍ മനസ്സില്‍ ആദ്യം തോന്നുക ഒന്നുറക്കെ കരയാനാകും...ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ദിനങ്ങളെ ഓര്‍ത്ത് .
Wednesday, 12 December 2012
ഒരു പ്രേമ ലേഖനം!
എന്റെ മാത്രം ...
നിന്നോട് പറയാന്‍ എന്റെ നെഞ്ചില്‍ ഘനം തൂങ്ങുന്ന ഒരുപാട്
കിനാവുകള്‍ ഉണ്ട്, വളപ്പൊട്ടുകളുടെ ചാരുതയും മയില്‍ പീലിയുടെ നൈര്‍മല്യവും ഉള്ളവ
നിന്റെ ചിരിയില്‍ തൂങ്ങുന്ന വേദനയെ നെഞ്ചോടു ചേര്‍ത്ത് ഞാന്‍ ഉറങ്ങാതെ
നിന്റെ നെഞ്ചിലെ താരാട്ടിനായി കാതോര്‍ത്തു കിടക്കാറുണ്ട്..
നിനക്ക് ഞാന്‍ എന്റെ ചുണ്ടില്‍ ഒരു തുള്ളി തേനിന്റെ മധുരം പോലും കരുതിയിരുന്നില്ല
തേന്‍ തേടി അലയാന്‍ ഞാന്‍ ഒരു വണ്ടായിരുന്നില്ല എന്നതാണ് സത്യം !
ഒരിക്കല്‍ നീ വരും.. എന്നാ കിനാവുകള്‍ എന്റെ കാതില്‍ മന്ത്രിച്ചപ്പോള്‍
ഒരു മിടിപ്പ് പോലും തെറ്റാതെ ഞാന്‍ എന്റെ നെഞ്ച് നിനക്കായി ഒഴിച്ചിട്ടു..
നീ വരുമെന്നും തലചായ്ച് ഉറങ്ങുമെന്നും കൊതിച്ച്...
വലം കൈ മുതല്‍ ഇടം നെഞ്ച് വരെ .. അതാണ് നമ്മള്‍ തമ്മിലുള്ള ദൂരം
പക്ഷെ അത് കാതങ്ങളോളം കാലങ്ങളോളം നമ്മളെ കാണാമറയത്തു നിര്‍ത്തി ..
ഇനി നീ വരുവോളം ഈ പടിപ്പുരയില്‍ ഞാന്‍ ഉണങ്ങി ഉണങ്ങി ഇരിക്കണം
അതെനിക്കറിയാം ..
പക്ഷെ നീ.. അതാണ് സത്യവും എന്റെ ജീവശ്വാസവും..
എന്റെ ഹൃദയത്തില്ന്റെ ആഴങ്ങളോളം നീയും നിന്റെ
ഞാനറിയാത്ത മണവും ആഴ്നിരിക്കുന്നു ...
ഞാന്‍ ഞാന്‍ എന്ന സത്യത്തെ നീ അറിയുവോളം...
നീയാണെന്റെ പ്രാണന്‍ .. എന്റെ പ്രിയപ്പെട്ട പ്രണയിനി
നിനക്കെന്റെ ശുഭരാത്രി
Monday, 10 December 2012
ഓര്‍മ്മകള്‍
ഇളംവെയില്‍ വര്‍ന്നു വീഴുംമരച്ചില്ലകള്കിടയിലൂടെ
ഓര്‍മകള്‍ വിടര്‍ത്തും
പഴയകാല സ്മരണകള്‍ തഴുകി
ഇളം കാറ്റ്..........
നിറമുള്ള സ്വപ്നങ്ങല്‍ കാട്ടിയ
വഴികളിലൂടെ പതിയെ ഞാന്‍ നടന്നു
ദൂരമേറേ താണ്ടിയെങ്കിലും
ഈറന്‍ അണിഞ്ഞൊരെന്‍ മിഴികള്‍ തോരുന്നില്ല
അറിയുന്നു ഞാനനെന്‍ സ്വപ്നങ്ങള്‍ തന്‍
നിറം മങ്ങിയതും ചിറകൊടിഞ്ഞതും....
എങ്കിലും ഞാനനെന്‍ യാത്ര തുടര്‍ന്നു.....
ദിനമറിയാതെ ദിക്കറിയതെ....
അകലേക്കു ഇനിയും അങ്ങകലങ്ങളിലേക്ക്.....
msm
Subscribe to:
Comments (Atom)














.jpg)